Breaking News

റിപ്പബ്ലിക് ദിനത്തിൽ സേവാഭാരതി പരപ്പയിൽ ശുചീകരണം നടത്തി സേവാഭാരതി പരപ്പയുടെ ജേഴ്‌സി പ്രകാശനം ചെയ്തു


പരപ്പ : റിപ്പബ്ലിക് ദിനത്തിൽ സേവാഭാരതി പ്രവർത്തകർ പരപ്പയിലെ ബസ് സ്റ്റോപ്പുകൾ , സ്കൂൾ പരിസരം ,വില്ലേജ് ഓഫീസ് , എ.ടി.എം കൗണ്ടറുകൾ , പോസ്റ്റ്‌ ഓഫീസ്, റേഷൻ കട തുടങ്ങിയ സ്ഥലങ്ങളിൽ ശുചീകരണവും അണുനശീകരണവും നടത്തി. ശുചീകരണ പ്രവർത്തനങ്ങൾക്ക് മുൻപായി സേവാഭാരതി ജില്ല വൈസ് പ്രസിഡന്റ് സി കുഞ്ഞികൃഷ്ണൻ, സേവാപ്രമുഖ് കുഞ്ഞികൃഷ്ണൻ നെല്ലിയര എന്നിവർ ചേർന്ന് സേവാഭാരതി പരപ്പയുടെ ജേഴ്‌സി പ്രകാശനം ചെയ്തു. ശുചീകരണ പ്രവത്തനങ്ങൾക്ക് മണ്ഡൽ കാര്യവാഹ് സതീശൻ പ്ലാച്ചിക്കൽ, റിജിത് ക്ലായിക്കോട്, യദുരാജ്.എം.കെ, നവനീത് തുടങ്ങിയവർ നേതൃത്വം നൽകി.

No comments