വാട്‌സ്ആപ്പിലെ വോയ്സ് കോളുകളിൽ ഇഷ്ടാനുസൃത വാൾപേപ്പറുകൾ ചേർക്കാം; പുതിയ ഫീച്ചർ വരുന്നു
വാട്ട്‌സ്‌ആപ്പ് കൂടുതല്‍ വ്യക്തിഗത സവിശേഷതകള്‍ ചേര്‍ക്കന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്.
നേരത്തെ ഓരോ ചാറ്റിനും ഇഷ്‌ടാനുസൃത വാള്‍പേപ്പറുകള്‍ ചേര്‍ക്കാന്‍ കഴിയുന്ന സവിശേഷത അവതരിപ്പിച്ചതിനു പിന്നാലെ വോയിസ് കോളുകളിലേക്കും ഈ ഫീച്ചര്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. ഒരു കോണ്ടാക്ടില്‍ പ്രത്യേകം വാള്‍പേപ്പര്‍ ചേര്‍ക്കാത്ത പക്ഷം ഡിഫോള്‍ട്ട് വാള്‍പേപ്പറാകും പ്രത്യക്ഷമാകുക.
അത് ഉടന്‍ വരുമെന്നാണ് വാബീറ്റഇന്‍ഫോയുടെ പുതിയ റിപ്പോര്‍ട്ട് പറയുന്നത്, വാട്ട്‌സ്‌ആപ്പ് ഉടന്‍ തന്നെ വാള്‍പേപ്പറുകള്‍ കോള്‍ സ്ക്രീനിലും അനുവദിക്കും. ഇത് എങ്ങനെ ആയിരിക്കും എന്നതിന്റെ ഒരു സ്ക്രീന്‍ഷോട്ടും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
ഈ ഫീച്ചര്‍ ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ആന്‍ഡ്രോയിഡ് ഐഒഎസ് ബീറ്റ പതിപ്പുകളിലോ ഇതുവരെ എത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ സാധാരണ ഉപയോക്‌താക്കള്‍ക്ക് ഇത് ലഭിക്കാന്‍ കൂടുതല്‍ സമയമെടുത്തേക്കാം.
ഐഒഎസ് 15-ലെ വാട്സ്‌ആപ്പില്‍ അടുത്തിടെ ചില പുതിയ ഫീച്ചറുകള്‍ ചേര്‍ത്തിട്ടുണ്ട്. ഫോക്കസ് മോഡിനുള്ള പിന്തുണയും അറിയിപ്പുകള്‍ക്കൊപ്പം ഗ്രൂപ്പ്, പ്രൊഫൈല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും മാണ് ഇവ.
വോയ്‌സ് നോട്ടുകള്‍ റെക്കോര്‍ഡ് ചെയ്യുമ്ബോള്‍ പോസ് ചെയ്യാനും റെസ്യുമ് ചെയ്യാനുള്ള സംവിധാനവും ചേര്‍ത്തിട്ടുണ്ട്. വോയ്‌സ് നോട്ട് എടുക്കുമ്ബോള്‍ ആരെങ്കിലും നിങ്ങളെ തടസ്സപ്പെടുത്തുന്ന സാഹചര്യത്തിലോ നീണ്ട വോയ്‌സ് നോട്ട് റെക്കോര്‍ഡുചെയ്യുമ്ബോള്‍ ഇടവേള എടുക്കേണ്ടിവരുമ്ബോഴോ ഈ ഫീച്ചര്‍ ഉപയോഗപ്രദമാകും. ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റില്‍ പുതിയ ഫീച്ചറുകള്‍ ലഭ്യമാണ്.
No comments