Breaking News

'പഞ്ചായത്തിൽ നാളികേര സംഭരണം ആരംഭിക്കണം' കേരള കർഷക സംഘം ബളാൽ വില്ലേജ് കൺവെൻഷൻ സമാപിച്ചു


വെള്ളരിക്കുണ്ട്: സർക്കാർ നിശ്ചയിച്ച 32 രൂപ തറവിലക്ക് ബളാൽ പഞ്ചായത്തിൽ എടത്തോട്, വെള്ളരിക്കുണ്ട്, മാലോം എന്നീ മൂന്ന് കേന്ദ്രങ്ങളിൽ പൊതിച്ച നാളികേരം സംഭരിക്കാൻ സംഭരണകേന്ദ്രങ്ങൾ അടിയന്തിരമായി ആരംഭിക്കണമെന്ന് കേരള കർഷക സംഘം ബളാൽ വില്ലേജ് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സണ്ണി മങ്കയത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന  കൺവെൻഷൻ ജില്ല ട്രഷറർ പി. ആർ. ചാക്കോ ഉദ്ഘാടനം ചെയ്തു. എളേരി ഏരിയ സെക്രട്ടറി ടി. പി. തമ്പാൻ, എം.ഇ ജോർജ് എന്നിവർ സംസാരിച്ചു. ദാമോദരൻ കൊടക്കൽ സ്വാഗതവും പി.ആർ. സുമേഷ് നന്ദിയും പറഞ്ഞു. കൺവെൻഷൻ വില്ലേജ് സെക്രട്ടറി ആയി ദാമോദരൻ കൊടക്കലിനെയും പ്രസിഡണ്ടായി സണ്ണി മങ്കയത്തേയും  തെരഞ്ഞെടുത്തു.

No comments