Breaking News

കേന്ദ്രസർക്കാർ കേരളത്തോട് കാട്ടുന്ന അവഗണനക്കെതിരെ സി.പി.ഐ വെള്ളരിക്കുണ്ട് മണ്ഡലം വാഹനജാഥ എളേരിത്തട്ടിൽ നിന്നും പ്രയാണമാരംഭിച്ചു

എളേരി: കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെയും കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെയും സി.പി.ഐ ജനുവരി പതിനേഴിന് വെള്ളരിക്കുണ്ട് പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി സി.പി.ഐ വെള്ളരിക്കുണ്ട് മണ്ഡലം രണ്ട് ദിവസം നീണ്ട് നിൽക്കുന്ന വാഹനജാഥ ആരംഭിച്ചു. എളേരിത്തട്ടിൽ വെച്ച് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ബങ്കളം പി.കുഞ്ഞികൃഷ്ണൻ ജാഥ ഉദ്ഘാടനം ചെയ്തു. പി.കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സികുട്ടിവ് അംഗം കെ.എസ് കര്യാക്കോസ്, ജാഥ ലീഡർ മുൻ എംഎൽഎ എം.കുമാരൻ, ഡയരക്ടർ എൻ പുഷ്പരാജൻ എന്നിവർ സംസാരിച്ചു ലോക്കൽ സെക്രട്ടറി സി.പി.സുരേശൻ സ്വാഗതം പറഞ്ഞു

No comments