Breaking News

കോഴിക്കോട് നിന്നും കാണാതായ പെൺകുട്ടികൾ കേരളം വിട്ടു?; അന്വേഷണ സംഘം ബെംഗളുരുവിലേക്ക്


കോഴിക്കോട് വെളളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ സഹോദരിമാരടക്കമുള്ള ആറ് പെണ്‍കുട്ടികളും ബെംഗളുരുലെന്ന് സൂചന. ഇതനുസരിച്ച് അന്വേഷണ സംഘം ബെംഗളുരുവിലേക്ക് പുറപ്പെട്ടു. പെണ്‍കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ആറ് പേരും സംഘങ്ങളായി നീങ്ങുന്ന ദൃശ്യമാണ് ലഭിച്ചത്. ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ കേസെടുത്തു. കമ്മീഷന്‍ അംഗം ബി ബബിത ചില്‍ഡ്രന്‍സ് ഹോമില്‍ എത്തി. സുരക്ഷാ വീഴ്ച്ച സംഭവിച്ചോയെന്ന് പരിശോധിക്കുമെന്ന് അറിയിച്ചു. മാധ്യമവാര്‍ത്തക്കളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി. ഇന്നലെ വൈകീട്ടോടെയാണ് കുട്ടികളെ കാണാതായ വിവരം പുറത്തറിഞ്ഞത്. അടുക്കളയുടെ ഭാഗത്തെ മതിലില്‍ ഏണി ചാരിയാണ് ഇവര്‍ പുറത്തേക്ക് കടന്നതെന്നാണ് വിവരം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു നേരത്തെ ഇവരെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്.


വെള്ളിമാട്കുന്ന് ചിൽഡ്രൻസ്ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍ സ്വമേധയാണ് കേസെടുത്തത്. അന്വേഷണം ഊര്‍ജ്ജിതമാക്കാനും സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി

No comments