Breaking News

പാണത്തൂർ പരിയാരത്ത് ലോറി അപകടത്തിൽ മരണപ്പെട്ടവരുടെ വീടുകൾ കർണ്ണാടക മന്ത്രി എസ്.അങ്കാറ സന്ദർശിച്ചു കുടുംബങ്ങൾക്ക് പരമാവധി സഹായങ്ങൾ നൽകുമെന്ന് മന്ത്രിയുടെ ഉറപ്പ്





പാണത്തൂർ: പാണത്തൂർ പരിയാരത്ത് നടന്ന ലോറി അപകടത്തിൽ മരണമടഞ്ഞ നാലു പ്രവർത്തകരുടെ വീടുകൾ കർണ്ണാടക ഫിഷറീസ് , പോർട്ട് ഇൻലാൻ്റ് മന്ത്രി എസ് അങ്കാറ സന്ദർശിച്ചു. കുടുംബാഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി കുടുംബത്തിന് വ്യക്തിപരമായും സംഘടനാപരമായും പരമാവധി സഹായങ്ങൾ നൽകുമെന്ന് ഉറപ്പ് നൽകി. കുടുംബത്തിനുള്ള സഹായം രണ്ട് ദിവസത്തിനകം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാണത്തൂർ മുതൽ കല്ലപ്പള്ളി അതിർത്തി വരെയുള്ള റോഡ് അപകടമുക്തമാക്കാൻ ആവശ്യമായ നടപടികൾ സംസ്ഥാന ഗവൺമെൻ്റ് സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അപകടം നടന്ന് രക്ഷാപ്രവർത്തനത്തിലും തുടർന്നും എല്ലാ വിധ സഹായവും ചെയ്ത് ഇവരുടെ കൂടെ നിന്ന എം.പി, എംഎൽഎ, പഞ്ചായത്ത് ഭരണസമിതി ഉൾപ്പെടെ,ജാതി,മത രാഷ്ടീയ ഭേദമന്യേ എല്ലാവർക്കും മന്ത്രി നന്ദി രേഖപ്പെടുത്തി.



ബി.ജെ.പി കാസറഗോഡ് ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്രി കുണ്ടാർ, ജില്ലാ സെക്രട്ടറി എൻ മധു, ജില്ലാ കമ്മറ്റിയംഗം പി രാമചന്ദ്ര സറളായ, പഞ്ചായത്ത് ഭരണസമിതിയംഗങ്ങളായ കെ.കെ വേണുഗോപാൽ, പ്രീതി കെ.എസ്, ആർ എസ് എസ് വിഭാഗ് സഹ ശാരീരിക് ശിക്ഷൺ പ്രമുഖ് കെ ശ്രീജിത്ത്, ബി.എം.എസ് ജില്ലാ സെക്രട്ടറി ഗോവിന്ദൻ വി, മേഖലാ സെക്രട്ടറി ബി അനൂപ്, വനവാസി വികാസ കേന്ദ്രം ജില്ലാ സംഘടനാ സെക്രട്ടറി എം ഷിബു, ബിജെപി മണ്ഡലം പ്രസിഡൻ്റ് കെ.എൻ രാഹുൽ,സുള്ള്യ താലൂക്ക് പ്രസിഡൻ്റ് ഹരീഷ് കുഞ്ചിപ്പള്ളി, ഒ ജയറാം മാസ്റ്റർ, മണ്ഡലം സെക്രട്ടറിമാരായ വിനീത് മുണ്ടമാണി, ശ്രീജിത്ത് പറക്കളായി, പഞ്ചായത്ത് ജനറൽ സെക്രട്ടറി എം.കെ സുരേഷ്, പഞ്ചായത്ത് കമ്മറ്റിയംഗം പി കൃഷ്ണകുമാർ,പഞ്ചായത്ത് ഐ.ടി സെൽ കൺവീനർ ബിനു എ നായർ ,സേവാഭാരതി പഞ്ചായത്ത് പ്രസിഡൻ്റ് ആർ പ്രേംകുമാർ,അഖിൽ മാനടുക്കം തുടങ്ങിയവർ സംബന്ധിച്ചു.

No comments