Breaking News

'മെഡിസിഫ്' അപാകതകൾ പരിഹരിക്കുക: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ വെള്ളരിക്കുണ്ട് യൂണിറ്റ് സമ്മേളനം സമാപിച്ചു


വെള്ളരിക്കുണ്ട്: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ വെള്ളരിക്കുണ്ട് യൂണിറ്റ് സമ്മേളനം സെൻ്റ്. എലിസബത്ത് സ്കൂളിൽ വച്ച് നടന്നു. കാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ സംഘടനയാണ് കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ. വെള്ളരിക്കുണ്ട് യൂണിറ്റ് പ്രഥമ സമ്മേളനം സംസ്ഥാന സെക്രട്ടറി കല്ലറ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം.ഡി ദേവസ്യ അധ്യക്ഷനായി. ജില്ലാ ട്രഷറർ കെ.എം വിജയൻ മുഖ്യപ്രഭാഷണം നടത്തി. വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ എൻ.ഒ സിബി, ബാബു കോഹിനൂർ, സിസ്റ്റർ ഗ്രേസ്, കെ.മാധവൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബെന്നി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു.  എം.എ ജോസ് സ്വാഗതവും ജില്ലാ കമ്മറ്റിയംഗം ടി.എം തോമസ് നന്ദിയും പറഞ്ഞു. മെഡിസെഫ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, തടഞ്ഞുവച്ച പെൻഷൻ കുടിശിഖ എത്രയും പെട്ടന്ന് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദേവസ്യ എം.ഡി (പ്രസിഡണ്ട്), ഇ.വി രാജേന്ദ്രൻ (സെക്രട്ടറി), ബെന്നി തോമസ് (ട്രഷറർ), ടി.എം തോമസ് (വൈസ് പ്രസിഡണ്ട്), എം.എ ജോസ് (ജോ. സെക്രട്ടറി), ഏവി ജയകുമാർ (ജില്ലാ കമ്മറ്റിയംഗം)

No comments