എം.വി. ബാലകൃഷ്ണൻ മാസ്റ്ററെ സി പി എം ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു മലയോരത്ത് നിന്നും സാബു എബ്രഹാം ജില്ലാ സെക്രട്ടറിയേറ്റിൽ
കാസർകോട് : എം.വി ബാലകൃഷ്ണൻ വീണ്ടും സി പി ഐ എം കാസർകോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗമാണ്. മടിക്കൈയിലെ അമ്പലത്തുകരയിൽ (കെ ബാലകൃഷ്ണൻ നഗറിൽ) വെള്ളിയാഴ്ച രാത്രി സമാപിച്ച ജില്ലാ സമ്മേളനമാണ് അദ്ദേഹത്തെ ഐകകണ്ഠേന തെരഞ്ഞെടുത്തത‌്.
ഖാദി ബോർഡ് വൈസ് ചെയർമാൻ, കാസർകോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.. എൻആർഇജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. 1984ൽ പാർടി ജില്ലാകമ്മിറ്റിയംഗമായി. 1996 മുതൽ ജില്ലാസെക്രട്ടറിയറ്റംഗമായിചെറുവത്തൂർ കൊവ്വൽ എയുപി സ്കൂൾ പ്രധാനാധ്യാപകനായിരിക്കെ ജോലി രാജിവച്ച് പൂർണസമയ പ്രവർത്തകനായി.
കെഎസ് വൈ എഫിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്.കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാനകമ്മിറ്റി അംഗം, ജില്ലാസെക്രട്ടറി, അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 12 വർഷം കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മികച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റിനുള്ള അവാർഡും നേടി. ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാരുടെ സംസ്ഥാന ചേമ്പറിന്റെ ജനറൽ സെക്രട്ടറിയുമായിരുന്നു ഈ എഴുപതുകാരൻ.
36 അംഗ ജില്ലാക്കമ്മിറ്റി : 7 പുതുമുഖങ്ങള്‍; 4 വനിതകള്‍
സി പി ഐ എം കാസർകോട് ജില്ലാ കമ്മിറ്റിയിലേക്ക് 36 അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇവരില്‍ ഏഴു പുതുമുഖങ്ങളും നാല് വനിതകളും ഉള്‍പ്പെടുന്നു. മടിക്കൈയിലെ അമ്പലത്തുകരയിൽ (കെ ബാലകൃഷ്ണൻ നഗറിൽ) വെള്ളിയാഴ്ച രാത്രി സമാപിച്ച ജില്ലാ സമ്മേളനമാണ് ഇവരെ തെരെഞ്ഞെടുത്തത്. 10 അംഗ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തു.
ജില്ലാക്കമ്മിറ്റി അംഗങ്ങള്‍:
എം വി ബാലകൃഷ്ണൻ,പി ജനാർദനൻ, എം രാജഗോപാലൻ, കെ വി കുഞ്ഞിരാമൻ,വിപിപി മുസ്തഫ, വി കെ രാജൻ, സാബു അബ്രഹാം,കെ ആർ ജയാനന്ദ , പി രഘു ദേവൻ, ടി കെ രാജൻ, സിജി മാത്യ, കെ മണികണ്ഠൻ, കെ കുഞ്ഞിരാമൻ (ഉദുമ), പി പത്മാവതി, എം വി കൃഷ്ണൻ, പി അപ്പുക്കുട്ടൻ, വി വി രമേശൻ, പി ആർ ചാക്കോ, ടി കെ രവി, സി പ്രഭാകരൻ, കെ പി വത്സലൻ, എം ലക്ഷ്മി, ഇ കുഞ്ഞിരാമൻ, സി ബാലൻ, എം സുമതി, പി ബേബി, സി ജെ സജിത്ത്, ഒക്ലാവ് കൃഷ്ണൻ, കെ എ മുഹമ്മദ് ഹനീഫ ,
പുതുമുഖങ്ങള്‍: കെ സുധാകരൻ, എം രാജൻ, കെ രാജ്മോഹൻ, കെ വി ജനാർദ്ദനൻ, ടി എം എ കരിം, സുബ്ബണ്ണ ആൾവ.പി കെ നിശാന്ത്.
എം വി ബാലകൃഷ്ണൻ, എം രാജഗോപാലൻ, പി ജനാർദനൻ, സാബു അബ്രഹാം ,വി കെ രാജൻ ,കെ വി കുഞ്ഞിരാമൻ,കെ ആർ ജയാനന്ദ ,സി പ്രഭാകരൻ,എം സുമതി, വി വി രമേശൻ എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങള്‍. സംസ്ഥാന സമ്മേളന പ്രതിനിധികളായി 19 പേരെ തെരഞ്ഞെടുത്തു.
No comments