'കുന്നുംകൈ പാലം മണ്ഡപം ചിറ്റാരിക്കാൽ റോഡു പണിയിലെ അപാകത പരിഹരിക്കുക': സി.പി.ഐ.എം കുന്നുംകൈ ലോക്കൽ കമ്മിറ്റി പി.ഡബ്ല്യു.ഡി ഓഫീസ് മാർച്ച് നടത്തി
ഭീമനടി: ആറ് കോടിയിലധികം രൂപ ചെലവിലാണ് കുന്നുംകൈ പാലം മണ്ഡപം ചിറ്റാരിക്കാൽ റോഡ് നവീകരിക്കുന്നത് ആവശ്യമായിടത്ത് ഓടകൾ നിർമ്മിക്കുകയോ കയറ്റം കുറക്കുകയോ പാർശ്വഭിത്തികൾ നിർമ്മിക്കുകയോ ചെയ്യുന്നില്ല. എസ്റ്റിമേറ്റും പ്ലാനും വകവെക്കാതെയാണ് പണി നടക്കുന്നത്. കുന്നും കൈ പാലത്തിന് സമീപം പാലത്തിനായി വർഷങ്ങൾക്കു മുമ്പ് സർക്കാർ പൊന്നിൻവിലക്കെടുത്ത ഭുമി അതേ വ്യക്തികൾ കയ്യേറിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു. ഈ സാഹചര്യത്തിലാണ് അധികൃതരുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സി.പി. ഐ എം കുന്നും കൈ ലോക്കൽ കമ്മിറ്റി പൊതുമരാമത്ത് ഓഫീസ് മാർച്ച് നടത്തിയത്. സി.പി.ഐ എം ഏരിയാ കമ്മിറ്റിയംഗം റ്റി.കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഇ.റ്റി ജോസ് അധ്യക്ഷനായി സ്വാഗതം യു.കെ കരുണാകരൻ
No comments