സിപിഎം സമ്മേളന വിവാദത്തിന് പിന്നാലെ കാസര്‍കോട് ജില്ലാ കളക്ടര്‍ അവധിയിലേക്ക്
കാസര്‍കോട്: സി.പി.എം ജില്ലാ സമ്മേളന വിവാദങ്ങള്‍ക്ക് പിന്നാലെ കാസര്‍കോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അവധിയില്‍ പ്രവേശിക്കുന്നു.
നാളെ മുതല്‍ ഫെബ്രുവരി ഒന്ന് വരെയാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. പകരം ചുമതല എ.ഡി.എമ്മിന് നല്‍കിയിട്ടുണ്ട്. കാസര്‍കോട്ട് കൊവിഡ് വ്യാപനം അതിശക്തമായിരിക്കെയാണ് കളക്ടര്‍ അവധിയില്‍ പോകുന്നത്.
നേരത്തെ കാസര്‍കോട് ജില്ലയില്‍ ഒരാഴ്ചത്തേക്ക് 50 പേരില്‍ കൂടുതലുള്ള പൊതുപരിപാടികള്‍ റദ്ദാക്കിയ കേരള ഹൈക്കോടതി കര്‍ശനമായി പാലിക്കണമെന്ന് കളക്ടര്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ കാസര്‍കോട്ടെ സമ്മളേനം സി.പി.എം ഒരു ദിവസമായി വെട്ടിച്ചുരുക്കിയിരുന്നു. ഇന്ന് രാത്രി 10.30 വരെയാണ് സമ്മേളനം നടക്കുക.
ജില്ലയില്‍ കളക്ടര്‍ പൊതുയോഗത്തിന് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഉത്തരവ് പിന്‍വലിച്ചത് സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
No comments