Breaking News

''ഒമിക്രോണ്‍ വ്യാപനത്തിന്റെ പേരില്‍ കടയടപ്പ് അനുവദിക്കില്ല": കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജന.സെക്രട്ടറി രാജു അപ്‌സര


കാസർകോട്: ഒമിക്രോൺ വ്യാപനത്തിന്റെ പേരിൽ അശാസ്ത്രീയ കടയടപ്പ് അനുവദിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിസംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പത്ര സമ്മേളനത്തിൽ  പറഞ്ഞു.  കോവിഡ് പ്രതിരോധം, ജിഎസ് ടി, ദേശീയപാത വികസനം, കെ-റയിൽ, എന്നിവയുടെ പേരിൽ വ്യാപാരികളെ ദുരിതത്തിലാ ക്കുന്ന നടപടികൾ തുടരുത്.

കോവിഡിൻ്റെ പേരിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ച വിഭാഗം വ്യാപാരികളാണ്. കട അടച്ചിട്ടതു കൊണ്ടോ, നിയന്ത്രണങ്ങൾ കൂട്ടിയതുകൊണ്ടോ രോഗ വ്യാപനത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല. രോഗം വരാതിരിക്കാനുള്ള ബോധവത്കരണവും, പ്രതിരോധ കുത്തി വയ്പ്പും നടത്തി യതിനാൽ രോഗ വ്യാപനത്തെ തുടർന്നുള്ള അപകടാവസ്ഥയിൽ വളരെ അധികം കുറവ് വന്നിട്ടുണ്ട്. അതിനാൽ കട അടച്ചിടൽ, അല്ലെങ്കിൽ സമയ ക്ലിപ്തത വരുത്തിയാൽ ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല.

 ടിപിആറിന്റെ പേരിലോ, രോഗ വ്യാപനത്തിന്റെ പേരിലോ ഒരു തരത്തിലുമുള്ള നിരോധനവും വ്യാപാര മേഖലയിൽ ഉണ്ടാക്കരുത്. അത്തരം നീക്കം ഉണ്ടായാൽ വ്യാപാരികൾ ഒറ്റക്കെട്ടായി ചെറുത്തു നിൽക്കും.

കൊവിഡ് വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധിയിൽ നിന്നും ഒരു വിധം കരകയറാനുള്ള ശ്രമത്തിനിടയിലാ ണ് ജിഎസ്ടി ഉദ്യോഗസ്ഥരുടെ പീഡനം മറുഭാ ഗത്ത് നിന്നും ഉണ്ടാവുന്നത്. ആയിരമോ, രണ്ടായിരമോ രൂപയുടെ വ്യാപാരം ദിവസം നടക്കുന്ന വ്യാപാര സ്ഥാപന ത്തിൽ പോലും ടെസ്റ്റ് പർച്ചേ സിന്റെ പേരിൽ ബിൽ നൽകി യില്ല എന്ന് ആരോപിച്ച് ഇരുപതിനായിരം രൂപ പിഴ ഇടാക്കി വ്യാപാരികളെ ദ്രോഹിക്കുന്നത്.

ജിഎസ്ടി നിലവിൽ വന്നതോടെ ബിൽ ഇല്ലാത്ത സാധനം വിപണിയിൽ ലഭ്യമല്ല എന്നത് യാഥാർഥ്യമാണ്. ബില്ലിൽ വരവ് വെച്ച സാധനം ബിൽ ഇല്ലാതെ കൊടുത്താലും സെയിൽ കാണിക്കണം എന്ന സമാന്യ അറിവ് വെച്ച് ചെറുകിട വ്യാപാരികളെ ഖജനാവ് നിറയ്ക്കുന്നതിന് വേണ്ടി ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.

പത്ര സമ്മേളന ത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ അഹമ്മദ് ഷെരീഫ് സംബന്ധിച്ചു.

No comments