Breaking News

വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി; വർധനയില്ലാതെ മുന്നോട്ട് പോവാനാവില്ല


സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന സൂചന നല്‍കി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഉപഭോഗം കൂടിയ സമയത്ത് വൈദ്യുതി നിരക്ക് കൂട്ടിയേക്കുമെന്നാണ് വകുപ്പ് മന്ത്രി നല്‍കുന്ന മുന്നറിയിപ്പ്. ഇത് സംബന്ധിച്ച ശുപാര്‍ശ കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മീഷന് കൈമാറി. വൈകുന്നേരം ആറുമണി മുതല്‍ പത്ത് വരെയുള്ള പീക്ക് അവര്‍ സമയത്ത് വൈദ്യുതി നിരക്ക് കൂട്ടാനാണ് ശുപാര്‍ശ. പൊതുവായി യൂണിറ്റിന് ഒരു രൂപ വരെ വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്. എന്നാല്‍, വൈദ്യുതി നിരക്ക് സംബന്ധിച്ച എന്തു തീരുമാനവും മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കും കൈക്കൊള്ളുകയെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പാലക്കാട് മാധ്യമങ്ങളോട് പ്രതികരിച്ചു. കുറേ കാലമായി സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയിട്ടില്ലെന്നും മന്ത്രി ഇതിനോടൊപ്പം ചൂണ്ടിക്കാട്ടുന്നു.

No comments