Breaking News

കോവിഡ് പോസിറ്റീവ് ആയ വ്യക്തിയുടെ മൃതസംസ്ക്കാര ചടങ്ങുകൾ ഏറ്റെടുത്ത് നടത്തി പരപ്പയിലെ ഡിവൈഎഫ്ഐ പ്രവർത്തകർ

പരപ്പ: ഞായറാഴ്ച്ച മരണപ്പെട്ട പരപ്പച്ചാലിലെ വി.വി.കണ്ണന്റെ ഭൗതിക ശരീരം ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്കരിച്ചു.  മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് കണ്ണൻ മരണപ്പെട്ടത്. കോവിഡ് പൊസിറ്റീവ് ആയതിനെ തുടർന്ന് പി.പി.കിറ്റ് ധരിച്ചു കൊണ്ടാണ് സംസ്കാര ചടങ്ങ് നടത്തിയത്. മേഖല പ്രസിഡന്റ് അമൽ തങ്കച്ചൻ, മേഖല എക്സിക്യൂട്ടീവ് അംഗം സി.രതീഷ്, ഡിവൈഎഫ്ഐ പ്രവർത്തകരായ വി.സുനിൽകുമാർ, ശ്രീകാന്ത് വളവിൽ, ബിനു.വി എന്നിവർ നേതൃത്വം നൽകി.

No comments