Breaking News

കോഴിച്ചാലിൽ വീട് തകർന്നു വീണു ആളപായമില്ല


ചെറുപുഴ: കോഴിച്ചാലിൽ വീട് തകർന്നു വീണു. കട്ടപള്ളിയിലെ പാലക്കാമറ്റം രാധാകൃഷ്ണൻ്റെ വീടാണ് തകർന്നുവീണത്. തിങ്കളാഴ്ച പുലർച്ചെ 4.30 ഓടെയാണ് തകർന്നത്. ഇന്നലെ രാത്രി തന്നെ വീടിൻ്റെ മുകളിൽ നിന്നും ശബ്ദം കേട്ടതിനെ തുടർന്ന് രാധാകൃഷ്ണനും കുടുംബവും അയൽവാസിയുടെ വീട്ടിൽ മാറി താമസിച്ചിരുന്നു അതിനാൽ വൻ ദുരന്തം ഒഴിവായി. പുലർച്ചെ ശബ്ദം കേട്ട് നോക്കുമ്പോഴാണ് വീട് തകർന്നതായി കണ്ടത്.

No comments