Breaking News

ജില്ലാ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ചായ്യോത്തെ വി.ജെ.ജോസഫ് , വിദ്യാനഗറിലെ കാർത്തികാ കുമാരൻ, ഉദുമയിലെ മഹിത് മഹേഷ് എന്നിവർക്ക് സ്വർണമെഡൽ

 


കാഞ്ഞങ്ങാട്: അമ്പലത്തറയിൽ നടന്ന ജില്ലാ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ വിദ്യാനഗറിലെ കാർത്തികാ കുമാരൻ, ഉദുമയിലെ മഹിത് മഹേഷ്, ചായ്യോത്തെ വി.ജെ.ജോസഫ് എന്നിവർ സ്വർണമെഡൽ നേടി. എയർ റൈഫിൾ പത്തുമീറ്റർ പീപ്പ് സൈറ്റ് വിഭാഗത്തിൽ 275 പോയിന്റ് നേടിയാണ് കാർത്തിക ഒന്നാംസ്ഥാനം നേടിയത്.


എയർ റൈഫിൾ 10 മീറ്റർ ഇനത്തിൽ മഹിത്തും എയർ പിസ്റ്റൾ 10 മീറ്റർ ഇനത്തിൽ ജോസഫും നേട്ടം കൊയ്തു. 290 പോയിന്റ് നേടിയാണ് ഇരുവരും ഒന്നാംസ്ഥാനം നേടിയത്. പ്രഥമ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷനും ജില്ലാ റൈഫിൾ അസോസിയേഷനും ചേർന്നാണ് ചാമ്പ്യൻഷിപ്പ് നടത്തിയത്.




കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സംഘാടകസമിതി വർക്കിങ് ചെയർമാൻ ഡോ. എം.കെ.രാജശേഖരൻ അധ്യക്ഷനായിരുന്നു.


പുല്ലൂർപെരിയ ഗ്രാമപ്പഞ്ചായത്തംഗം സി.കെ.സബിത, റൈഫിൾ അസോസിയേഷൻ സംസ്ഥാന ഖജാൻജി കെ.എ.നാസർ, ജില്ലാ വൈസ് പ്രസിഡൻറ് എം.ശ്രീകണ്ഠൻനായർ, പി.വി.രാജേന്ദ്രകുമാർ, എ.കെ.ഫൈസൽ എന്നിവർ സംസാരിച്ചു.കാർത്തിക, മഹിത്ത്, ജോസഫ്

No comments