Breaking News

കാലിക്കടവ് - കുറുഞ്ചേരി-പാലാന്തടം - പരപ്പച്ചാൽ റോഡ് മെക്കാഡം ടാറിംഗ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് ഡിവൈഎഫ്ഐ കുറുഞ്ചേരി യൂണിറ്റ് സമ്മേളനം


ഭീമനടി: കാലിക്കടവ് - കുറുഞ്ചേരി-പാലാന്തടം - പരപ്പച്ചാൽ റോഡ് മെക്കാഡം ടാറിംഗ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് ഡിവൈഎഫ്ഐ കുറുഞ്ചേരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഡിവൈഎഫ്ഐ എളേരി ബ്ലോക്ക് പ്രസിഡന്റ് എൻ വി ശിവദാസൻ ഉദ്ഘാടനം ചെയ്തു. സരുൺ രാജു അധ്യക്ഷനായി. കെ നന്ദു രാജ് രക്തസാക്ഷി പ്രമേയവും, കെ അശ്വിൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. അമൽ ദേവ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മേഖല സെക്രട്ടറി അഖിൽ പ്ലാച്ചിക്കര, വിഷ്ണു രവി എന്നിവർ സംസാരിച്ചു. അമൽ ദേവ് സ്വാഗതം പറഞ്ഞു.ഭാരവാഹികൾ: മഹിമ ഭാസ്കരൻ (പ്രസിഡന്റ്), കെ അശ്വിൻ (വൈസ് പ്രസിഡന്റ്), സി സജിത്ത് (സെക്രട്ടറി), ടി അഭിനവ് കുമാർ (ജോയിന്റ് സെക്രട്ടറി).

No comments