Breaking News

വെള്ളരിക്കുണ്ട് ബ്ലാക്ക് പന്തേർസ് നാസിക് ബീറ്റ്സ് ആഭിമുഖ്യത്തിൽ പരപ്പയിൽ സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ സമാപിച്ചു ഷൂട്ടേഴ്‌സ് പരപ്പ ചാമ്പ്യൻമാരായി

വെള്ളരിക്കുണ്ട്: ബ്ലാക്ക് പന്തേർസ് നാസിക് ബീറ്റ്സ് ആഭിമുഖ്യത്തിൽ രണ്ടു ദിവസമായി പരപ്പയിൽ സംഘടിപ്പിച്ച നടന്ന  സെവൻസ് ഫുട്ബോൾ ടൂർണമെന്റ് അവസാനിച്ചു. മത്സരത്തിൽ ഷൂട്ടേഴ്‌സ് പരപ്പ ചാമ്പ്യൻമാരായി. പ്രോമിസ് പോത്തൻകണ്ടം രണ്ടാം സ്ഥാനം നേടി.

 സമ്മാനദാന ചടങ്ങ് പരപ്പ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഭൂപേഷ് നിർവഹിച്ചു.

രണ്ടുദിവസമായി നടന്നോ ടൂർണ്ണമെന്റിൽ  32 ടീമുകൾ പങ്കെടുത്തു

ചടങ്ങിൽ കെ.ആർ മഹേഷ് സ്വാഗതം പറഞ്ഞു. ബളാൽ ഗ്രാമപഞ്ചായത്തംഗവും ടീം ട്രഷററുമായ കെ.വിഷ്ണു അധ്യക്ഷനായി. അജിത്ത് ബാലൻ ആശംസ പറഞ്ഞു , ടീം മാനേജർ കെ.ആർ രമേഷ് നന്ദി പറഞ്ഞു.

No comments