വള്ളിക്കടവ് കസ്ബ യുവജന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കരിമ്പിൽ കുഞ്ഞിക്കോമൻ അനുസ്മരണം നടത്തി
മാലോം: കരിമ്പിൽ കുഞ്ഞിക്കോമൻ്റെ 34 -മത് ചരമ വാർഷിക ദിനാചരണം വള്ളിക്കടവ് കസ്ബ യുവജന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തി.
റിട്ട: ഐ.ജി മധുസൂദനൻ കെ.വി.അധ്യക്ഷത വഹിച്ചു. ചരിത്ര രചയിതാവും ഗവേഷകനുമായ ഡോ. സി. ബാലൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
എൽ.ഡി.എഫ് കാസറഗോഡ് ജില്ല കമ്മിറ്റി കൺവീനറും മുൻ എം.എൽ.എ.യുമായ കെ.പി.സതീഷ് ചന്ദ്രൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.
കണ്ണൂർ യൂണിവേഴ്സിറ്റി മുൻ പരീക്ഷ കൺട്രോളർ പ്രൊഫ.കെ.പി.ജയരാജൻ, കൂത്തുപറമ്പ നിർമലഗിരി കോളജ് മുൻ പ്രിൻസിപ്പൽ ഫാ.ജോൺ വടക്കുംമൂലയിൽ, കരിമ്പിൽ രാജഗോപാൽ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം കോഹിനൂർ ബാബു,സി.പി.എം എളേരി ഏരിയാ കമ്മിറ്റിയംഗം ടി.പി.തമ്പാൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫ്,മുൻ സി.പി.ഐ. എം.എൽ നേതാവ് പി.ശിവാനന്ദൻ ബെഡൂർ ഇടവക വികാരി ഫാ.മാത്യു പയ്യനാട്ട് സാംസ്കാരിക പ്രവർത്തകൻ സി.കെ.ബാലകൃഷ്ണൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
കസ്ബ യുവജന കേന്ദ്രം നിർവഹക സമിതിയംഗം ഗോപിനാഥൻ എ സ്വാഗതവും കേന്ദ്രം പ്രസിഡണ്ടും എൽ.ഡി.എഫ് കാസററോഡ് ജില്ലാക്കമ്മിറ്റിയംഗവുമായ ജോർജുകുട്ടി തോമസ് മാടപ്പള്ളി നന്ദിയും പറഞ്ഞു.
No comments