Breaking News

നാടിൻ്റെ ചിരകാല സ്വപ്നം യാഥാർത്ഥ്യമായി കോടോംബേളൂരിൽ പുതുതായി നിർമ്മിച്ച ചെറളം-കയ്യുള്ളമൂല-ചാലിയംവള്ളി ലിങ്ക് റോഡ് തുറന്നു


അടുക്കം: കോടോംബേളൂർ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിലെ  ചെറളത്ത് സ്ഥലം ഉടമകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പുതിയതായി നിർമ്മിച്ച ചെറളം-കയ്യുള്ളമൂല - ചാലിയംവള്ളി ലിങ്ക് റോഡിൻ്റെ ഉദ്ഘാടനം  കോടോംബേളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി ദാമോദരൻ നിർവഹിച്ചു. വാർഡ് മെമ്പർ ഇ.ബാലക്യഷ്ണൻ, ബ്ലോക്ക് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചേർപേഴസൺ രജനി ക്യഷ്ണൻ സ്വാഗതംവും, തായന്നൂർ ലോക്കൽ സെക്രട്ടറി ഗംഗാധരൻ, ആശംസ അറിപ്പിച്ച് സംസാരിച്ചു. പ്രസ്തുത റോഡ് വഴി വവ്വൽകുന്ന്,കലയന്തടം ഭാഗത്തുള്ളവർക്ക് തായന്നൂർ, തേറംകല്ല് പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്തിചേരാം. വളാപ്പാടി വഴിയുള്ള അധികദൂരം ഒഴിവാക്കാം. അതുപോലെ തോടിന്റെ ഇരുവശങ്ങളിലായി താമസിക്കുന്ന ചെറളം നിവാസികൾക്ക് റോഡ് ഏറെ ഗുണകരമായിരിക്കും. നാട്ടുകാരുടെ ചിരകാല സ്വപ്നമാണ് പുതിയ റോഡ് നിർമ്മാണത്തിലൂടെ യാഥാർഥ്യമായത്. വർഷങ്ങൾക്ക് മുൻപ് തന്നെ യാഥാർഥ്യമാകേണ്ടിയിരുന്ന റോഡ് വൈകിയാണെങ്കിലും യാഥാർഥ്യമായതിൽ നാട്ടുകാർ ഏറെ സന്തോഷത്തിലാണ്. റോഡ് നിർമ്മാണത്തിലെ പ്രതിസന്ധികൾ പരിഹരിച്ച് പുതിയ റോഡ് നിർമ്മിക്കാൻ ചെറളത്തെ പൊതുപ്രവർത്തകരും സ്ഥലം വിട്ടുനൽകിയവരും മുന്നിൽ നിന്ന് പ്രവർത്തിച്ചത് റോഡ് യാഥാർത്ഥ്യമാകാൻ ഗുണം ചെയ്തു.

No comments