Breaking News

കൃഷിഭവൻ നൽകി കന്യാസ്ത്രീകൾ പരിപാലിച്ച് വളർത്തി വെള്ളരിക്കുണ്ട് സെന്റ്.തോമസ് എഫ്.സി കോൺവെന്റിലെ പച്ചക്കറി കൃഷിയിൽ നൂറ്മേനി വിളവ്


വെള്ളരിക്കുണ്ട് : കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി 2021-22ൽ ഉൾപ്പെടുത്തി വെള്ളരിക്കുണ്ട് സെന്റ് തോമസ് എഫ്.സി കോൺ വെന്റിൽ ഒരുക്കിയ  പ്രോജക്ടാധിഷ്ഠിത പച്ചക്കറി കൃഷിയിൽ നൂറ് മേനി വിളവ്.

ബളാൽ കൃഷിഭവന്റെ സഹായത്തോടെയാണ്   മഴമറയിൽ ഗ്രോ ബാഗ് കൃഷി, പന്തൽ കൃഷി, പോഷകാഹാരത്തോട്ടം എന്നിവ ഒരുക്കിയത്.

വെണ്ട, തക്കാളി, വഴുതന, കോളിഫ്‌ളവർ, പച്ചമുളക്, ചീര, പാവൽ, നരമ്പൻ, പയർ എന്നിവയിൽ നൂറ് മേനി ആയിരുന്നു വിളവ്.വിളവെടുപ്പ് കൃഷി അസി ഡയരക്റ്റർ ഡി.എൽ. സുമ ഉത്ഘാടനം ചെയ്തു. സിസ്റ്റർ ആലിസ് അധ്യക്ഷതവഹിച്ചു. ബളാൽ കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ, സിസ്റ്റർ ഷീന, സിസ്റ്റർ ടെസ്സി, ജോളി, മത്തായി, ജോബി ജോർജ് എന്നിവർ പങ്കെടുത്തു.

No comments