Breaking News

KSRTC മലയോര ഡിപ്പോ വെള്ളരിക്കുണ്ടിൽ അനുവദിക്കണമെന്ന് ഉത്തരമലബാർ മലയോര പാസഞ്ചേഴ്സ് അസോസിയേഷൻ


വെള്ളരിക്കുണ്ട് : കാസർഗോഡ് ജില്ലയിൽ മലയോര പ്രദേശത്തെ യാത്രാ ക്ലേശത്തിന് ശാശ്വത പരിഹാരമായ KSRTC മലയോര ഡിപ്പോ വെള്ളരിക്കുണ്ടിൽ അനുവദിക്കണമെന്ന് ഉത്തരമലബാർ മലയോര പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.  മലയോര ഡിപ്പോ വെള്ളരിക്കുണ്ട് - കൊന്നക്കാട് പ്രദേശത്ത് ആരംഭിച്ചെങ്കിൽ മാത്രമേ മലയോര ജനതയ്ക്ക് സഹായകമാകുന്ന വിധത്തിൽ ഡിപ്പോ പ്രവർത്തിക്കുവാൻ സാധിക്കുകയുള്ളു എന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിനും KSRTC അധികൃതർക്കും സമർപ്പിച്ച  നിവേദനത്തിൽ അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാണിക്കുന്നു.

നിലവിൽ പാല, കുമളി, മൂവാറ്റുപുഴ ,പയ്യന്നൂർ ഡിപ്പോകളിൽ നിന്നുള്ള ദീർഘദൂര ബസ്സുകളടക്കം നിരവധി KSRTC സർവ്വീസുകൾ കൊന്നക്കാട് സർവ്വീസ് അവസാനിപ്പിക്കുന്നുണ്ട്. ഈ സർവ്വീസുകളുടെ അറ്റകുറ്റ പണികളും ജീവനക്കാരുടെ താമസ സൗകര്യവും പരിഗണിച്ച്  ഈ മേഖലയിൽ മലയോര ഡിപ്പോ അനുവദിക്കണമെന്നുംനിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മലയോരത്തിന്റെ വികസന പാതയായ മലയോര ഹൈവേയോട് ചേർന്ന് മലയോര ഡിപ്പോയ്ക്കായ് സ്ഥലം കണ്ടെത്തണമെന്ന് മലയോര പാസഞ്ചേഴ്സ് പ്രസിഡന്റ് ഡാർലിൻ ജോർജ് കടവൻ , സെക്രട്ടറി ജോയൽ ചെറുപറമ്പിൽ , നിബിൻ അച്ചായൻ, ബാലകൃഷ്ണൻ കൊന്നക്കാട് തുടങ്ങിയവർ ആവശ്യപ്പെട്ടു.

No comments