Breaking News

ഇടത്തോട്-നീലേശ്വരം റോഡ് പ്രവർത്തി ഉടൻ പൂർത്തിയാക്കണമെന്നാവശ്യം: ബിജെപി കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ ചോയ്യങ്കോട് ധർണാ സമരം നടത്തി


ചോയ്യങ്കോട് : ഇടത്തോട് നീലേശ്വരം  റോഡ് പണി ഉടൻ  പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ബിജെപി കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചോയ്യംകോട് ധർണാ സമരം നടത്തി.  ബിജെപി കിനാനൂർ-കരിന്തളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി സി പത്മനാഭന്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി എൻ.മധു സമരം ഉദ്ഘാടനം ചെയ്തു. ആശംസ അറിയിച്ചു കൊണ്ട് വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡണ്ട് എൻ. കെ. രാഹുൽ, മണ്ഡലം സെക്രട്ടറി രഞ്ജിത്ത് വരയിൽ സി.കുമാരൻ, നിജീഷ്, ദിനേശൻ മണിയറ, വി.  ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു പഞ്ചായത്ത് സെക്രട്ടറി ബാബു പുതുകുന്ന് സ്വാഗതവും യുവമോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കിരൺ രാജ് നന്ദിയും പറഞ്ഞു.

No comments