'പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം'KSRTC എംപാനൽ കൂട്ടായ്മയുടെ യൂണിറ്റ് സമ്മേളനം ചീമേനി തെയ്യംകല്ലിൽ നടന്നു
ചീമേനി: കെ എസ് ആർ ടി സിയിൽ നിന്നും പിരിച്ച് വിട്ട താൽകാലിക ജീവനക്കാരായ എംപാനൽ കൂട്ടായ്മയുടെ കാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനം ചീമേനിയിലെ തെയ്യംകല്ല് വെച്ച് ചേരുകയുണ്ടായി.എം എം പ്രകാശൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എം പാനൽ സംസ്ഥാന കമ്മിറ്റി അംഗം ബിജു കാനായി ഉദ്ഘാടനം ചെയ്തു. പിരിച്ച് വിട്ട താൽകാലിക ജീവനക്കാരെ കെ എസ് ആർ ടി സി യിൽ സ്ഥിരപ്പെടുത്തും എന്ന് പറഞ്ഞ മുഖമന്ത്രി എത്രയും പെട്ടെന്ന് തന്നെ ഞങ്ങളുടെ കാര്യത്തിൽ തീരുമാനമെടുത്ത് കൊണ്ട് 8000 ത്തോളം വരുന്ന ജീവനക്കാരെ സംരക്ഷിക്കണമെന്നും, 10 വർഷം മുതൽ 14 വർഷം വരെ കെ.എസ് ആർ ടി.സിയിൽ ജോലി ചെയ്തവരാണ് ഞങ്ങളിൽ ഭൂരിഭാഗം പേരും. ഇതിൽ തന്നെപലർക്കും ഇനി വേറെ ജോലി സാധ്യത പോലും ഇല്ലാത്തവരാണ് പ്രായംകണക്കിലെടുത്താൽ പി.എസ്.സി പരീക്ഷ പോലും എഴുതാൻ പറ്റാത്ത സാഹചര്യമാണുള്ളത്. അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് എം പാനൽ ജീവനക്കാരുടെ വിഷയത്തിൽ സർക്കാർ അടിയന്തിരമായിഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു രതീഷ് കുമാർ സ്വാഗതവും ജി കെ രതീഷ് നന്ദിയും പറഞ്ഞു .പുതിയ ഭാരവാഹികളായി എം.എം.പ്രകാശൻ (പ്രസിഡൻറ്) ജി.കെ.രതീഷ് (വൈ.പ്രസിഡൻ്റ്) കെ.രതീഷ് കുമാർ (ജനറൽ സെക്രട്ടറി) എൻ.ജെ. മാത്യു (ജോ. സെക്രട്ടറി) ട്രഷറർ സന്തോഷ്.എം എന്നിവരെ തെരഞ്ഞെടുത്തു.
No comments