Breaking News

ജില്ലയിൽ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കുന്നു നീലേശ്വരം നഗരസഭ നാലാം വാർഡ് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു


നീലേശ്വരം: കൊവിഡ് 19 രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സര്‍ക്കാരില്‍ നിന്നുള്ള കര്‍ശന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയിലും നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു.  ജില്ലയിലെ പഞ്ചായത്ത്/ നഗരമേഖലകളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ കണക്കാക്കുന്ന പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം  അനുസരിച്ച്  (Weekly Infection Population Ratio -WIPR) അനുസരിച്ച്, WIPR 10നു മുകളില്‍ വരുന്ന എല്ലാ വാര്‍ഡുകളിലും കര്‍ശന നിയന്ത്രണങ്ങളോടെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് ജില്ലാ കളക്ടർക്ക് അധികാരമുണ്ട് -

 ഇത് പ്രകാരം  നിലേശ്വരം നഗരസഭയിലെ 4ാം വാര്‍ഡിനെ ജനുവരി 20 മുതല്‍ 26 വരെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.നീലേശ്വരം നഗരസഭയിലെ പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം 10.83 ആണ് (ജനുവരി 12 മുതല്‍ 18 വരെയുള്ള കണക്ക് പ്രകാരം) എന്നാൽ

ജില്ലയിലെ ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ 10 ൽ കൂടുതൽ ടി പി ആർ ഈ കാലയളവിൽ ഇല്ല.


കണ്ടെയിന്‍മെന്റ് സോണിലെ നിയന്ത്രണങ്ങള്‍, ഇളവുകള്‍


കണ്‍ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, വ്യാവസായിക, കാര്‍ഷിക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഹോട്ടലുകളും റസ്റ്റോറന്റുകളും (പാര്‍സല്‍ സര്‍വീസ് മാത്രം) , 

അക്ഷയ -ജനസേവന കേന്ദ്രങ്ങള്‍ എന്നിവയ് രാവിലെ 7 മുതല്‍ രാത്രി 7 മണി വരെ പ്രവര്‍ത്തിക്കാം.   ബാങ്കുകള്‍ക്ക് ഉച്ചയ്ക്ക് 2 മണി വരെയും ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. 

കണ്‍ടെയിന്‍മെന്റ്‌സോണ്‍ ആയിപ്രഖ്യാപിച്ചിട്ടുള്ളപ്രദേശങ്ങളില്‍ കത്തേക്കും ുറത്തേക്കുമുള്ള പാക്കുവരവ നിയന്ത്രിത മാര്‍ഗ്ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തും

സര്‍ക്കാര്‍ തീരുമാനപ്രകാരം നടത്തപ്പെടുന്ന പരീക്ഷകള്‍ കണ്‍ടെയിന്‍മെന്റ്‌സോണ്‍ ബാധകമാക്കാതെ ജില്ലയില്‍ എല്ലാ പ്രദേശത്തും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് നടത്തും.

No comments