Breaking News

ജില്ലാ ഒളിമ്പിക്സ് അത്‌ലറ്റിക് മീറ്റിൽ പള്ളിക്കര കോസ്‌മോസ് ക്ലബ്‌ ജേതാക്കൾ അക്വാട്ടിക്ക്‌ ചാമ്പ്യൻഷിപ്പിൽ 362 പോയിന്റ് നേടി പാലാവയൽ സെന്റ്‌ ജോൺസ് ഹയർസെക്കൻഡറി ചാമ്പ്യന്മാരായി



പ്രഥമ ജില്ലാ ഒളിമ്പിക് അത്‌ലറ്റിക് മീറ്റില്‍ പള്ളിക്കര കോസ്‌മോസ് ക്ലബ്‌ 69 പോയന്റ്‌ നേടി ചാമ്പ്യന്മാരായി. കാസര്‍കോട് എംപി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ (63) രണ്ടാം സ്ഥാനം നേടി. കെസി ത്രോസ് അക്കാദമി (29) യാണ് മൂന്നാം സ്ഥാനത്ത്.

അക്വാട്ടിക്ക്‌ ചാമ്പ്യന്‍ഷിപ്പില്‍ 362 പോയിന്റ് നേടി പാലാവയല്‍ സെന്റ്‌ ജോണ്‍സ് ഹയർസെക്കൻഡറി ചാമ്പ്യന്മാരായി. പാലാവയല്‍ സ്‌പോര്‍ട്‌സ് ക്ലബ്‌ (101) ആണ് രണ്ടാം സ്ഥാനത്ത്.

സമാപന സമ്മേളനം നീലേശ്വരം നഗരസഭ സ്ഥിരം സമിതി ചെയർപേഴ്‌സൺ ടി പി ലത ഉദ്ഘാടനം ചെയ്തു. ടി വി ബാലന്‍ അധ്യക്ഷനായി. ഡോ. എം കെ രാജശേഖരന്‍, എം അച്യുതന്‍, കൗണ്‍സിലര്‍മാരായ വി വി ശ്രീജ, വി വി സതി, പി പി അശോകന്‍, പള്ളം നാരായണന്‍, എം സുധാകരന്‍, പി മനോഹരന്‍ എന്നിവർ സംസാരിച്ചു.

No comments