Breaking News

പോക്‌സോ കേസിൽ കാഞ്ഞങ്ങാട് സ്വദേശിക്ക് മൂന്നു വർഷം തടവും പിഴയും


കാസര്‍കോട്:13 വയസ്സുള്ള പെണ്‍കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതി കാഞ്ഞങ്ങാട് സൗത്ത് വാഴവളപ്പില്‍ അജിത്തിന് ( 43) മൂന്ന് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം അധിക  തടവും അനുഭവിക്കണം. കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ( ഒന്ന് ) ജഡ്ജി  എ വി ഉണ്ണികൃഷ്ണനാണ് ശിക്ഷ വിധിച്ചത് 2018 ജൂണ്‍ 28ന് കാഞ്ഞങ്ങാട്  ഫുട്പാത്തിലൂടെ സ്‌കൂളില്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി ആക്രമിക്കുകയായിരുന്നു ഹോസ്ദുര്‍ഗ് എസ്‌ഐ ആയിരുന്ന എ സന്തോഷ് കുമാറാണ് അന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പ്രകാശ് അമ്മണ്ണായ  ഹാജരായി

No comments