ശബരിമല ദർശനം തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; 10 പേർക്ക് പരുക്ക്
ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ ഭക്തർ സഞ്ചരിച്ച മിനിബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. തമിഴ്നാട്ടിൽ നിന്നുള്ളവർ സഞ്ചരിച്ച വാഹനം ഇന്ന് പുലർച്ചെ 3.30 നാണ് ളാഹ വലിയ വളവിൽ അപകടത്തിൽ പെട്ടത്. 15 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 10 പേർക്ക് പരുക്കേറ്റു. 3 പേരെ കോട്ടയം മെഡിക്കൽ കോളേജിലും 7 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ആരുടെയും നില ഗുരുതരമല്ല.
No comments