Breaking News

വെള്ളരിക്കുണ്ടിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച്ച ജനുവരി 6ന്


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ ഒഴിവുകളിലേക്ക് താൽക്കാലിക / ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ജനുവരി 6ന് നടക്കും. യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ അഭിമുഖത്തിനായി കൊണ്ടുവരേണ്ടതാണ്. 

തസ്തികയും യോഗ്യതയും ഇൻ്റർവ്യൂ സമയവും താഴെ കൊടുക്കുന്നു


1.ലാബ് ടെക്നീഷ്യൻ - Bsc MLT (ഗവ. അംഗീകൃതം) സമയം രാവിലെ 10.30


2. ലാബ് അറ്റൻ്റർ -DMLT ,മൂന്ന് വർഷത്തെ പ്രവർത്തി പരിചയം. NTEP മുൻപരിചയമുള്ളവർക്ക് മുൻഗണന. സമയം -11.30


3. ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം ക്ലർക്ക് - (ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി, ബിഎസ്സി കംപ്യൂട്ടർ സയൻസ്, മലയാളം ടൈപ്പിംഗ് മുൻഗണന) സമയം - 12 pm 


4.  ഒ.പി അറ്റൻ്റർ (എസ് എസ് എൽ സി പാസ്സ്) സമയം-  2 pm


5. ക്ലീനിംഗ് സ്റ്റാഫ് - (ഏഴാം തരം പാസ്, പ്രവർത്തിപരിചയം) സമയം - 2.30 PM



കൂടുതൽ വിവരങ്ങൾക്ക്: ഫോൺ - 04672 242228

No comments