Breaking News

ജില്ലാ ഒളിമ്പിക് കായികമേളക്ക്‌ ഇന്ന് നീലേശ്വരത്ത് തുടക്കം, മന്ത്രി അഹ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും


നീലേശ്വരം : ജില്ലാ ഒളിമ്പിക് കായികമേള നീലേശ്വരത്ത് തിങ്കളാഴ്‌ച മുതൽ തുടങ്ങും. 24 ഇനങ്ങളിൽ നടക്കുന്ന മത്സരം വൈകിട്ട് 4.30ന് നീലേശ്വരം മാർക്കറ്റ് പരിസരത്ത്  മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനംചെയ്യും. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനാകും.  വൈകീട്ട് 3.30ന് കോൺവെന്റ്‌ ജങ്ഷനിൽ നിന്ന് ഘോഷയാത്രയും ഉണ്ടാകും. 

വിവിധ പഞ്ചായത്തുകളിൽ 11 വരെയാണ്‌ മത്സരം. ജില്ലാ കബഡി തിങ്കളാഴ്‌ച മയിച്ച എകെജി ക്ലബ്‌ ഗ്രൗണ്ടിൽ. പകൽ മൂന്നിന്‌ എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനംചെയ്യും. സംസ്ഥാന ഒളിമ്പളിക്‌സിൽ പങ്കെടുക്കാനുള്ള താരങ്ങളെയും കളിയിൽ നിന്നും തെരഞ്ഞെടുക്കും.  സംസ്ഥാന കബഡി മത്സരം നീലേശ്വരം ഇഎംഎസ്‌ സ്‌റ്റേഡിയത്തിലാണ്‌ നടക്കുക.


No comments