പുതുതായി ആരംഭിച്ച KSRTC ബസിന് മാലോത്ത് സ്വീകരണം നൽകി
മാലോം :മാലോം -ചെറുപുഴ റൂട്ടിൽ പുതുതായി ആരംഭിച്ച KSRTC ബസിന് ഉത്തര മലബാർ മലയോര പാസഞ്ചർ അസോസിയേഷന്റെ നേതൃത്വത്തിൽ മാലോത്ത് നൽകിയ സ്വീകരണം നൽകി. ഉത്തര മലബാർ മലയോര പാസഞ്ചർ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിന്റെ ഫലമായാണ് പുതിയ സർവീസ് ആരംഭിച്ചത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാലോം യൂണിറ്റ് പ്രസിഡന്റ് ടോമിച്ചൻ കാഞ്ഞിരമറ്റം, ഉത്തര മലബാർ മലയോര പാസഞ്ചർ അസോസിയേഷൻ ഭാരവാഹികളായ ജോയൽ, നിബിൻ അച്ചായൻ,ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധി സന്തോഷ് നെടുമ്പുറം,മനോജ് ആലപ്പാട്ട്, ജോസ് പാഴൂക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.രാവിലെ 9 മണിക്ക് മാലോത്ത് നിന്നും ചെറുപുഴക്കും ,10.50നും ചിറ്റാരിക്കല്ലിലേക്കും സർവീസ് ഉണ്ടാകും.
No comments