Breaking News

താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ട് ടൗൺ വികസനത്തിന് മാസ്റ്റർപ്ലാൻ തയ്യാറാക്കൽ ജനപ്രതിനിധികളുടേയും നിർവ്വഹണ ഉദ്യോഗസ്ഥരുടേയും യോഗം ചേർന്നു


വെള്ളരിക്കുണ്ട്: താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ട് ടൗൺ വികസനത്തിന് മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന് മുന്നോടിയായി എം.എൽ.എ ഇ.ചന്ദ്രശേഖരൻ്റെ അധ്യക്ഷതയിൽ താലൂക്ക് പരിധിയിലെ പഞ്ചായത്ത് പ്രസിഡണ്ടുമാരുടേയും നിർവ്വഹണ ഉദ്യോഗസ്ഥരുടേയും യോഗം താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്നു. നൂറ് വർഷം മുന്നിൽ കണ്ടു കൊണ്ടുള്ള ടൗൺ വികസനത്തിന് വേണ്ടിയുള്ള മാസ്റ്റർ പ്ലാനാണ് തയ്യാറാക്കുന്നത്. വെള്ളരിക്കുണ്ട് ടൗൺ ഉൾപ്പെടുന്ന പഞ്ചായത്തുകളായ ബളാൽ, കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തുകൾ ഭരണ സമിതി യോഗം ചേർന്ന് റെസലൂഷൻ പാസാക്കിയ ശേഷം ടൗൺ പ്ലാനറുടെ നേതൃത്വത്തിൽ പ്ലാൻ തയ്യാറാക്കും അതിന് ശേഷമാണ് മറ്റ് നടപടിക്രമങ്ങളിലേക്ക് പോവുക. വിവിധ ഡിപ്പാർട്ട്മെൻ്റുകളുടെ യോജിച്ച പ്രവർത്തനം അതിന് ആവശ്യമാണ്. തഹസിൽദാർ പി.വി മുരളി ആമുഖഭാഷണം നടത്തി. ഭൂരേഖ തഹസീൽദാർ സൈജു സെബാസ്റ്റ്യൻ, ഡെപ്യൂട്ടി കളക്ടർസൂര്യനാരായണൻ, അസിസ്റ്റൻ്റ് ടൗൺ പ്ലാനർ ബൈജു എന്നിവർക്ക് പുറമെ താലൂക്ക് പരിധിയിലെ ബളാൽ, വെസ്റ്റ്എളേരി, പനത്തടി, കള്ളാർ, കോടോംബേളൂർ എന്നീ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാർ യോഗത്തിൽ പങ്കെടുത്തു.പൊതുമരാമത്ത് വകുപ്പ്, കെആർഎഫ്, പോലീസ്, മോട്ടോർ വാഹന വകുപ്പ്, വനം വകുപ്പ് ,വാട്ടർ അതോരറ്റി, ആരോഗ്യ വകുപ്പ്, കെ.എസ്.ഇ.ബി തുടങ്ങിയ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു

No comments