Breaking News

ചായ്യോത്ത് റോഡരികിൽ നിർത്തിയിട്ട ലോറി കത്തി നശിച്ചു ലക്ഷങ്ങളുടെ നഷ്ടം


ചായ്യോം : മാണിമുണ്ടയിൽ നിന്നും നിലേശ്വരത്തേക്ക് ചെങ്കല്ലുമായി പോവുകയായിരുന്ന ലോറി  ചായ്യോത്ത് ഹയർ സെക്കന്ററി സ്ക്കൂളിനു സമീപത്തെ ഹോട്ടലിൽ ഡ്രൈവർ സതീശനും ജീവനക്കാരും ഭക്ഷണം കഴിക്കാനായി നിർത്തിയിട്ടപ്പോഴാണ് ക്യാബിനിൽ തീ ആളി പടർന്നത് . ഉടൻ സമീപത്തെ വിട്ടിൽ നിന്നും പൈപ്പ് വെള്ളം ഉപയോഗിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. കാഞ്ഞങ്ങാട് നിന്നും സ്റ്റേഷൻ ഓഫീസർ പി വി പവിത്രന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയും എത്തി. കാസർകോട് മാന്യ സ്വദേശി അബ്ദുൾ ഖാദറിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തി നശിച്ചത് വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം

No comments