Breaking News

ഡിവൈഎഫ്ഐ ബളാൽ മേഖലാ സമ്മേളനം സമാപിച്ചു വെള്ളരിക്കുണ്ട് എഫ്.എച്ച്.സിയിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും ബളാൽ കുണ്ടുപ്പള്ളിയിലെ നിർദ്ദിഷ്ട ക്വാറിക്ക് ഖനനാനുമതി നൽകരുതെന്നും പ്രമേയം

വെള്ളരിക്കുണ്ട്: ഡിവൈഎഫ്ഐ ബളാൽ മേഖലാ സമ്മേളനം സമാപിച്ചു. ജില്ലാ ജോ. സെക്രട്ടറി എം.രാജീവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശിവദാസൻ പ്രസംഗിച്ചു. വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കുക, ബളാൽ കുണ്ടുപള്ളിയിൽ നിർദ്ദിഷ്ട കരിങ്കൽക്വാറിക്ക് അനുമതി നൽകരുത്, ജനജീവിതത്തിനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ തുരത്താൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ പ്രമേയത്തിലുടെ സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു. പുതിയ മേഖലാ പ്രസിഡണ്ട് പി.എം വിനീത്, സെക്രട്ടറി കെ.കെ രമ്യ എന്നിവരടങ്ങിയ 17 അംഗ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.

No comments