Breaking News

സാഹോദര്യത്തിന്റെ തണൽ വിരിയിച്ച് കുന്നുംകൈ മഖാമിലെ മരം: ഉറൂസിന് 24ന് തുടക്കം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്ത്കോയ തങ്ങൾ ഉറൂസ് ഉദ്ഘാടനം ചെയ്യും



കുന്നുംകൈ:  പ്രസിദ്ധമായ കുന്നുംകൈ മഖാം ഉറൂസ് ഫെബ്രുവരി 24 മുതൽ 28 വരെ നടക്കും.

ഫെബ്രു.24ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് മാലോം മഖാം സിയാറത്ത് സയ്യിദ് ഖമറുദ്ധിൻ തങ്ങൾ അൽ ഹാദി കുന്നുംകൈ നേതൃത്വം നൽകും. വൈകിട്ട് 4 മണിക്ക് ജമാഅത്ത് പ്രസിഡന്റ് കെ പി അബ്ദുള്ള പതാക ഉയര്‍ത്തുന്നതോടെ ഉറൂസിന് തുടക്കമാകും.

രാത്രി 7 മണിക്ക് സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്ത്കോയ തങ്ങൾ ഉറൂസ് ഉദ്ഘാടനം ചെയ്യും. സി എച്ച് അബ്ദുള്‍റഹ്മാന്‍ അധ്യക്ഷനാകും. ഉസ്താദ് സ്വാലിഹ് അൻവരി ചേകന്നുർ മുഖ്യ പ്രഭാഷണം നടത്തും. 25ന് വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് ഖത്തം ദുഅ  സയ്യിദ് മുഹമ്മദ് ശമീം തങ്ങൾ കുമ്പോൽ നേതൃത്വം നൽകും .രാത്രി 7 മണിക്ക് മത പ്രഭാഷണം  അജ്മല്‍ ദാരിമി  ഉദ്ഘാടനം ചെയ്യും. സി എച്ച് മുസ്തഫ അധ്യക്ഷനാകും.  ഇസ്മായിൽ വാഫി ദേശമംഗലം പ്രഭാഷണം നടത്തും. 26ന് ശനിയാഴ്ച രാത്രി നടക്കുന്ന  മജ്ലിസുന്നൂർ എൻ.പി.എം സയ്യിദ് ജലാലുദ്ധീൻ തങ്ങൾ അൽ ബുഖാരി  ഉദ്ഘാടനം ചെയ്യും. കെ പി മൊയ്തീന്‍ കുഞ്ഞി മൗലവി അധ്യക്ഷനാകും. ജുനൈദ് അല്‍ ഖാസിമി പ്രഭാഷണം നടത്തും . സയ്യിദ് ഹദിയത്തുള്ള തങ്ങൾ ആലപ്പുഴ മജിലിസുന്നൂറിനു നേതൃത്വം നല്‍കും. 27ന് ഞായറാഴ്ച രാത്രി നടക്കുന്ന  സമാപന സമ്മേളനം   പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മന്‍സൂര്‍ കുറ്റിപ്പുറം അധ്യക്ഷനാകും. ഷമീര്‍ ദാരിമി കൊല്ലം പ്രഭാഷണം നടത്തും. ശൈഖുന  ചെറുമോത്ത് ഉസ്താദ്  കൂട്ടുപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.28ന് തിങ്കളാഴ്ച ഉച്ചക്ക് നടക്കുന്ന മൗലിദ് പാരായണത്തിനു  

സയ്യിദ് സ്വഫിയുള്ളാഹി തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകും. സയ്യിദ് അലിയാര്‍ തങ്ങള്‍ മണ്ണാര്‍ക്കാട്, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ്‌ മങ്കയം , സെക്രട്ടറി ജാതിയില്‍ ഹസൈനാര്‍, എ ജി അബ്ദുല്‍ സലാം, പി കെ ബഷീര്‍ ആറിലക്കണ്ടം,മഹമൂദ് ഹാജി പാറപ്പള്ളി, വി പി നൂറുദ്ധീന്‍ മൗലവി , ടി എ ഖരീം,എന്നിവര്‍ സംബന്ധിക്കും.



 നൂറ്റാണ്ടുകൾക് മുമ്പ് ദീനീ ദഅവത്തുമായി കഴിഞ്ഞു കൂടിയ ഒരു മഹാ മനീക്ഷിയുടെ മഖ്ബറയിൽ പ്രസിദ്ധമായതാണീവിടം. സാഹോദര്യത്തിന്റെ വേദിയായ കുന്നുംകൈ മഖാമിൽ മഖ്ബറയുടെ സംരക്ഷകമായി നിലകൊള്ളുന്ന മരമുത്തശ്ശി ഇവിടെ എത്തുന്നവർക്ക് കൗതുക  കാഴ്ചയാണ്. ഈ മഖ്ബറക്ക് തണലേകി കൊണ്ടാണ് ഈ വൃക്ഷം നൂറ്റാണ്ടുകളുടെ തലയെടുപ്പുമായി നിലകൊള്ളുന്നത്. മഖ്ബറയുടെ  സംരക്ഷകയായതുകൊണ്ട് തന്നെ ഈ വൃക്ഷത്തെയും ഇവിടെ സംരക്ഷിച്ചു വളർത്തുകയാണ്. ഇരുന്നൂറിലധികം വർഷം പഴക്കം കണക്കാക്കുന്ന ഈ മരം നശിപ്പിക്കാതെ തന്നെയാണ് മഖ്ബറക്ക് മുകളിൽ കോൺക്രീറ്റ്  സൗധം പണി കഴിപ്പിച്ചിരിക്കുന്നത്. വൃക്ഷം ഇപ്പോൾ മഖ്ബറയിൽ ചൊരിഞ്ഞു നിൽകുകയാണ്. അപൂർവ ഇനത്തിൽ പെട്ട ഈ വൃക്ഷത്തിന് ദൈവിക പരിവേഷമുള്ളതായി വിശ്വാസികൾ കരുതുന്നു. മഖാം സന്ദർശനത്തിനും ഉറൂസിനുമെല്ലാമായി ഇവിടെക്കെത്തുന്ന വിശ്വാസികളിൽ പലരും ഈ വൃക്ഷത്തിന്റെ ഇലകൾ ശേഖരിച്ചാണ് മടങ്ങുന്നത്. ഔഷധവീര്യമുണ്ടന്ന് കരുതുന്ന ഈ മരത്തിന്റെ ഇലകൾ രോഗികളും കൊണ്ടുപോകാറുണ്ട്. കോട്ടക്കൽ ആര്യ വൈദ്യശാല കൊടപ്പനക്കൽ തറവാട് എന്നിവിടങ്ങളിൽ ഇതിന്റെ ഇലകൾ ഇതിനകം എത്തിയിട്ടുണ്ട്. മത സൗഹാർദത്തിന്റെ വേദി കൂടിയാണ് ഈ മഖാം. പുരാതന കാലം മുതൽക്കെ ഉറസിലേക്കുള്ള കാണിക്ക എത്തിക്കുന്നത് സമീപത്തെ കോളിയാട് ശ്രീ ചാമുണ്ടേശ്വരി ക്ഷേത്രത്തിൽ നിന്നും പിലാക്കടവത്തെ തെക്കേ കോണത്ത് തറവാട്ടിൽ നിന്നുമെല്ലാമാണ് . ഈ ആചാരം ഇപ്പോഴും നിലനിൽക്കുന്നു. ഇതു മാത്രമല്ല ഇവിടത്തെ ഉറൂസിലെ ചടങ്ങിലേക്ക് എല്ലാ വർഷവും ഹൈന്ദവ സഹോദരങ്ങൾ പങ്കെടുക്കാറുണ്ട്.


വെള്ളരിക്കുണ്ടിൽ നടന്ന പത്ര സമ്മേളനത്തിൽ ടി.എ.ഖരീം, (ജമാ അത്ത്  ജി.സി.സി പ്രസിഡന്റ്)മൻസൂർ കുറ്റിപ്പുറം, (ചെയർമാർ ) ജാഫർ സാദിഖ് മൗലവി, പി.കെ. ബഷീർ ആറിലക്കണ്ടം, (ജനറൽ കൺവീനർ) വി.കെ. സുബൈർ(വർക്കിംഗ് കൺവീനർ) എന്നിവർ സംബന്ധിച്ചു.




No comments