Breaking News

ദീനദയാൽ ഉപാധ്യായ അനുസ്മരണത്തിനും ബിജെപി ബൂത്ത്‌ സമ്മേളനങ്ങൾക്കും തുടക്കമായി ബിജെപി 122-ാം നമ്പർ ബൂത്ത്‌ സമ്മേളനം പടയങ്കല്ല് വെച്ച് നടന്നു.


ഫെബ്രുവരി 11 മുതൽ 20 വരെ നടക്കുന്ന പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ അനുസ്മരണത്തിന്റെയും ബിജെപി ബൂത്ത്‌ സമ്മേളനത്തിന്റെയും ഭാഗമായി ബിജെപി 122-ാം നമ്പർ ബൂത്ത്‌ കമ്മിറ്റിയുടെ ദീൻദയാൽ ഉപാധ്യായ അനുസ്മരണവും ബൂത്ത്‌ സമ്മേളനവും  (13.-02.-2022) രാവിലെ 10.30ന്  പടയങ്കല്ല് വെച്ച് നടന്നു.

ബൂത്ത്‌ പ്രസിഡന്റ് നന്ദു അധ്യക്ഷത വഹിച്ചു.സെക്രട്ടറി ബിജെപി ജില്ല സെക്രട്ടറി എൻ. മധു സമ്മേളനം ഉദ്ഘാടനം ചെയ്തു.വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് രാഹുൽ പരപ്പ, ബിജെപി ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.എസ് രമണി, മണ്ഡലം കമ്മിറ്റി അംഗം സാജൻ പുഞ്ച സംബന്ധിച്ചു.മിനി മനോജ്‌ സ്വാഗതവും കുഞ്ഞിക്കണ്ണൻ നന്ദിയും രേഖപ്പെടുത്തി.115-ാം ബൂത്തിന്റെ കല്ലഞ്ചിറ വെച്ച് നടന്ന ബൂത്ത് സമ്മേളനം മണ്ഡലം പ്രസിഡന്റ് രാഹുൽ പരപ്പ  ദീനദയാൽ ഉപാധ്യായയുടെ അനുസ്മരണ പ്രഭാഷണം നടത്തി ബൂത്ത് കൺവീനർ ബിനീഷ് ബാബു അധ്യക്ഷത വഹിച്ചു.കർഷക മോർച്ച ജില്ല പ്രസിഡന്റ് വി കുത്തിക്കണ്ണൻ ബളാൽ ,മണ്ഡലം വൈസ്  പ്രസിഡന്റ് കുത്തിരാമൻ ബളാൽ ,പിജെ തോമസ് ,രാജീവൻ ,രാജു തുടങ്ങിയവർ സംബന്ധിച്ചു .ശ്രീധരൻ സ്വാഗതവും  ഗോപി നന്ദിയും പറഞ്ഞു.

No comments