Breaking News

കേന്ദ്ര ബഡ്ജറ്റിൽ പ്രതിഷേധം: കർഷകസംഘം എളേരി ഏരിയ കമ്മിറ്റി ഭീമനടിയിൽ സായാഹ്ന ധർണ നടത്തി


ഭീമനടി: കേന്ദ്ര സർക്കാർ അവതരിപ്പിച്ച 2022-23 വർഷത്തെ ബഡ്ജറ്റിൽ കർഷക വിരുദ്ധ നിലപാട് സ്വീകരിച്ചതിൽ പ്രതിഷേധിച്ച് കർഷകസംഘം എളേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീമനടിയിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ധർണ കർഷകസംഘം കാസർഗോഡ് ജില്ലാ സെക്രറി പി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡം പാലിച്ച് നടന്ന ധർണാ സമരത്തെ കർഷക സംഘം ജില്ലാ ട്രഷറർ പി. ആർ. ചാക്കോ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഭീമനടി വില്ലേജ്‌ സെക്രറി മാത്യു അദ്ധ്യക്ഷത വഹിച്ചു, ഏരിയ സെക്രട്ടറി ടി.പി. തമ്പാൻ സ്വാഗതവും പറഞ്ഞു

No comments