Breaking News

ദുരിതബാധിതരെ സഹായിക്കാൻ 'കൈതാങ്ങ്' പദ്ധതിയുമായി കോടോംബേളൂർ പത്തൊമ്പതാം വാർഡ്


അമ്പലത്തറ: കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ പത്തൊമ്പതാം വാർഡ് ആനക്കല്ല് പ്രദേശത്ത് ദുരിതബാധിതരെ സഹായിക്കുന്നതിനു 'കൈതാങ്ങ്' എന്ന പേരിൽ കാരുണ്യനിധി ആരംഭിച്ചു. കുടുംബങ്ങളുടെ വിശേഷ ദിവസങ്ങളുടെ ഭാഗമായി വാർഡിൻ്റെ കാരുണ്യനിധിയിലേക്ക് സംഭാവന സ്വീകരിക്കുന്നതിൻ്റെ ഉൽഘാടനം പഞ്ചായത്ത് വൈസ്പ്രസിഡൻറ് പി.ദാമോദരൻ മണ്ടേങ്ങാനത്തെ ഹരീഷ് പ്രവ്യ ദമ്പതികളിൽ നിന്നും സഹായധനം ഏറ്റുവാങ്ങി നിർവ്വഹിച്ചു.വാർഡ് കൺവീനർ പ്രജിത്ത്, പി.എൽ ഉഷ, ശാലിനി എന്നിവരും പങ്കെടുത്തു.

No comments