Breaking News

പ്രവർത്തി പൂർത്തീകരിച്ച കോടോംബേളൂരിലെ ബാലൂർ-ബലിപ്പാറ കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു


ഇരിയ : കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ 19-ാം വാർഡിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ബാലൂർ - ബലിപ്പാറ റോഡ് കോൺക്രീറ്റ് ഉൽഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ദാമോദരൻ നിർവ്വഹിച്ചു. പി. എൽ.ഉഷ അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതി അസി.എഞ്ചിനിയർ ബിജു, പ്രജിത്ത്, ധന്യ, കരുണാകരൻ ബാലൂർ എന്നിവർ സംസാരിച്ചു.ഗിരീഷ് ബാലൂർ സ്വാഗതം പറഞ്ഞു.

No comments