Breaking News

നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പോഷകാഹാര ചിത്രപ്രദർശനവും ബോധവൽക്കരണ ക്ലാസും നടത്തി


ഭീമനടി: നർക്കിലക്കാട് കുടുംബാരോഗ്യകേന്ദ്രത്തിൽ പോഷകാഹാര ചിത്രപ്രദർശനവും, ബോധവൽക്കരണ ക്ലാസും നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ കെ കെ തങ്കച്ചൻ അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മുരളീധരൻ, സി പി സുരേശൻ, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു, ഹെൽത്ത് നഴ്സ് ഷൈല മാത്യു എന്നിവർ സംസാരിച്ചു.ഡോ.അശ്വതി, മൃദുല അരവിന്ദ് എന്നിവർ ക്ലാസെടുത്തു.മെഡിക്കൽ ഓഫീസർ ഡോ.ടി കെ ഷമീർ സ്വാഗതം പറഞ്ഞു

No comments