Breaking News

"മാർച്ച് 28,29 തീയതികളിലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുക": സംയുക്ത ട്രേഡ് യൂണിയൻ വെസ്റ്റ് എളേരി പഞ്ചായത്ത് കൺവെൻഷൻ ഭീമനടിയിൽ നടന്നു


ഭീമനടി: മാർച്ച് 28,29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ വെസ്റ്റ് എളേരി പഞ്ചായത്ത് സംയുക്ത ട്രേഡ് യൂണിയൻ കൺവെൻഷൻ ആവശ്യപ്പെട്ടു. ഭീമനടി ഇഎംഎസ് മന്ദിരത്തിൽ സിഐടിയു ഏരിയ പ്രസിഡന്റ് ജോസ് പതാലിൽ ഉദ്ഘാടനം ചെയ്തു. സി പി സുരേശൻ അധ്യക്ഷനായി. കെ എസ് ശ്രീനിവാസൻ, പി കെ ജോയി എന്നിവർ സംസാരിച്ചു. കെ ബി രവികുമാർ സ്വാഗതം പറഞ്ഞു.

No comments