Breaking News

ഒടയഞ്ചാൽ കോടോത്തെ കട്ടൂർ സമൃദ്ധി സ്വയംസഹായ സംഘത്തിന് ഇനി സ്വന്തം കാർഷികോപകരണങ്ങൾ


ഒടയഞ്ചാൽ: കേന്ദ്ര സർക്കാരിൻ്റെ എസ്.എം.എ.എം പദ്ധതിയിൽ കട്ടൂർ  കോടോത്ത് സമൃദ്ധി സ്വയം സഹായ സംഘം വാങ്ങിയ കാർഷികോപകരണങ്ങളായ പവർ ടില്ലർ, ബ്രഷ് കട്ടർ, പവർ സ്‌പ്രയർ എന്നിവയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീജ ഉദ്ഘാടനം ചെയ്തു.  പദ്ധതി സംബന്ധിച്ച്  കൃഷി എൻജിനിയറിംഗ് വർക്കിംഗ് സൂപ്രണ്ട് സൽസൺ വിശദീകരണം നടത്തി .

കർഷക സംഘം കാസറഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് ടി കോരൻ, ലോക്കൽ സെക്രട്ടറി കെ.വി കേളു, കർഷ സംഘം വില്ലേജ് സെക്രട്ടറി മാധവൻ നായർ, സ്വയം സഹായ സംഘം  കോർഡിനേറ്റർ  ഇ ജെ ജോസഫ് എന്നിവർ സംബന്ധിച്ചു. പഞ്ചായത്ത് മെമ്പർ കെ.കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാധാകൃഷ്ണൻ സ്വാഗതവും പ്രസിഡണ്ട് മിഥുൻ നാരായണൻ നന്ദിയും പറഞ്ഞു

No comments