Breaking News

ഡി.വൈ.എഫ്.ഐ പരപ്പ മേഖല കമ്മിറ്റി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്കുമായി സഹകരിച്ചുകൊണ്ട് പരപ്പയിൽ രക്തദാന ക്യാമ്പ് നടത്തി


പരപ്പ: ഡി വൈ എഫ് ഐ പരപ്പ മേഖല കമ്മിറ്റി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്കുമായി സഹകരിച്ചുകൊണ്ട്  രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി. എച്ച്. അബ്‌ദുൾ നാസർ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി  അമൽ തങ്കച്ചൻ സ്വാഗതം പറഞ്ഞു  പ്രസിഡന്റ് പി. വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ മുൻ ജില്ലാ ജോ:സെക്രട്ടറി എ. ആർ രാജു വാർഡ് മെമ്പർ എം.വി.രാഘവൻ, ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് വൈ:പ്രസിഡന്റ്‌ ഗിരീഷ് കാരാട്ട്. എന്നിവർ സംസാരിച്ചു രക്തദാന ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ്  ജില്ലാആശുപത്രി ഡോ:അശ്വനി വിതരണം ചെയ്തു.

No comments