Breaking News

ജില്ലയിൽ പത്താംതരം, ഹയർസെക്കൻഡറി തുല്യത രജിസ്ട്രേഷൻ സ്വീകരിച്ചു തുടങ്ങി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28.


പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്‍ മുഖേന നടത്തുന്ന പത്താംതരം ,ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളുടെ പുതിയ ബാച്ചിലേക്കുള്ള രജിസ്ട്രേഷന്‍ ജില്ലയില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അനെക്സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വക്കറ്റ് എസ് എന്‍ സരിത  സാമൂഹ്യ പ്രവര്‍ത്തകനായ ടി എച്ച് താജുദീന്റെ ഹയര്‍സെക്കന്‍ഡറി തുല്യത യിലേക്കുള്ള അപേക്ഷ സ്വീകരിച്ചുകൊണ്ട് രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. സാക്ഷരത  മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി എന്‍ ബാബു അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ നോഡല്‍ പ്രേരക്മാരായ ഡി വിജയമ്മ,  എ തങ്കമണി  ,  ഗ്രേസി വേഗസ,് പരമേശ്വര നായിക്  ,സികെ പുഷ്പ കുമാരി   എന്നിവര്‍ സംസാരിച്ചു പത്താംതരത്തിന് 1850 രൂപയും ഹയര്‍ സെക്കന്‍ഡറിക്ക് 2500 രൂപയുമാണ് കോഴ്സ് ഫീസുകള്‍ . പട്ടികജാതി, പട്ടികവര്‍ഗ്ഗം ,ട്രാന്‍സ്ജെന്‍ഡര്‍  വിഭാഗങ്ങള്‍ക്ക്  ഫീസ് ഇളവുണ്ട്. പത്താംതരം തുല്യത യ്ക്ക്  ചേരുന്നതിന് 17 വയസ്സ് പൂര്‍ത്തിയാവുകയും ഏഴാം തരം  പാസാകുകയും ചെയ്യണം. ഹയര്‍സെക്കന്‍ഡറി തുല്യതയ്ക്ക്   ചേരുന്നതിന് പത്താംക്ലാസ് വിജയിക്കുകയും 22 വയസ്സ് പൂര്‍ത്തിയാക്കുകയും ചെയ്യണം. ക്ലാസുകള്‍ എല്ലാ അവധി ദിവസങ്ങളിലും ആണ് നടക്കുക. ഓണ്‍ലൈനായും ഓഫ്‌ലൈനായും ക്ലാസ് ഉണ്ടായിരിക്കും. ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലായിരിക്കും ക്ലാസുകള്‍ . തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍  പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാകേന്ദ്രങ്ങ ളിലും   കാസര്‍ഗോഡ് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാമിഷന്‍ ജില്ലാ ഓഫീസുകളിലും രജിസ്ട്രേഷന്‍ സംബന്ധമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് സമീപിക്കാം.് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28. ഫോണ്‍- 04994255507  , 8848858503,  8281175355

No comments