Breaking News

'നസറുദ്ദീൻ്റെ വിയോഗം വ്യാപാര സമൂഹത്തിന് തീരാനഷ്ടം': ജിമ്മി ഇടപ്പാടിയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി

വെള്ളരിക്കുണ്ട്: കേരളത്തിലെ ചെറുകിട കച്ചവടക്കാർ നേരിട്ട വെല്ലുവിളികൾക്ക് മുന്നിൽ ഒരു മഹാമേരുവിനെ പോലെ നെഞ്ച് വിരിച്ചു നിന്ന് കൊണ്ട് ഏറെക്കാലം വ്യാപാരി സമൂഹത്തെ നയിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആദരണീയനായ സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്റെ ദേഹവിയോഗം വ്യാപാരി സമൂഹത്തിന് ഒരിക്കലും നികത്താനാവാത്ത തീരാനഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. പോരാട്ടങ്ങളുടെ കനൽവഴികൾ കടന്ന് സംഘടനയിലെ അംഗങ്ങളെ ജാതി മത വർഗ്ഗ ചിന്തകൾക്കതീതമായി കോർത്തിണക്കിയ കർമ്മയോഗി. അധികാര വർഗ്ഗത്തിൻ്റെ മുന്നിൽ മുട്ടുമടക്കാത്ത കരളുറപ്പോടെ സംഘടനയെ നയിച്ച പടത്തലവൻ. പ്രിയനേതാവിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നതായി ജിമ്മി ഇടപ്പാടിയിൽ പത്രക്കുറിപ്പിൽ അറിയിച്ചു.

No comments