Breaking News

പരപ്പ പന്നിയെറിഞ്ഞകൊല്ലി കമ്യൂണിറ്റി ഹാളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


പരപ്പ: പട്ടികവർഗ്ഗ വികസന വകുപ്പ് പന്നിയെറിഞ്ഞകൊല്ലി ഊരുകൂട്ടത്തിൻ്റെ ആഭിമുഖ്യത്തിൽ ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ സഹായത്തോടെ പന്നിയെറിഞ്ഞകൊല്ലി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.മെഡിക്കൽ ടീം അംഗങ്ങളായ അഭിജിത്ത് ( മെഡിക്കൽ ഓഫീസർ) ഗ്രീഷ്മ (ലാബ് ടെക്നീഷ്യൻ) ദിവ്യ (സ്റ്റാഫ് നഴ്സ് ) എസ്.ടി പ്രമോട്ടർ സനോജ് കുമാർ യു.എൻ , അംഗൺവാടി ടീച്ചർമാരായ രാധാവിജയൻ, ത്രിവേണി , ഊരു മൂപ്പൻ നാരായണൻ എന്നിവർ നേതൃത്വം നൽകി. കിടപ്പു രോഗികളെയും, മാനസിക വെല്ലുവിളി നേരിടുന്നവരെയും വീടുകളിലെത്തി പരിചരണം നടത്തി.

No comments