Breaking News

ആൽബം താരവും വ്‌ളോഗറുമായ കോഴിക്കോട് സ്വദേശിനി ദുബായിൽ മരിച്ച നിലയിൽ


ദുബായ്: ആല്‍ബം താരവും വ്‌ളോഗറുമായ കോഴിക്കോട് സ്വദേശിനിയെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ബാലുശേരി സ്വദേശിനി റിഫ മെഹ്നൂവിനെ(21)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാഫിലിയയിലെ താമസ സ്ഥലത്താണ് മരിച്ച നലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഭര്‍ത്താവ് മെഹ്നൂവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബായില്‍ എത്തിയത്. ഒരു മകളുണ്ട്. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം ബുധനാഴ്ച നാട്ടിലേക്കയക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്റഫ് താമരശേരി അറിയിച്ചു

No comments