Breaking News

പാലക്കുന്ന് ഭരണി മഹോത്സവം: കാഞ്ഞങ്ങാട് - കാസർകോട് സംസ്ഥാന പാതയിൽ നിയന്ത്രണങ്ങൾ


പാലക്കുന്ന്: ബേക്കൽ പോലീസ് അറിയിപ്പ്

03.03.2022 തീയതി നടക്കുന്ന പാലക്കുന്ന് ഭരണി മഹോത്സവവുമായി ബന്ധപെട്ടു കാഞ്ഞങ്ങാട് കാസർഗോഡ്  സംസ്ഥാന പാത 57ൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

മുഴുവൻ വലിയ വാഹനങ്ങളും ട്രക്കുകളും ടാങ്കറുകളും അന്നേ ദിവസം നിർബന്ധമായും സംസ്ഥാന പാത 57 പൂർണമായും ഒഴിവാക്കേണ്ടതും ഈ വാഹനങ്ങൾ  ദേശീയ പാത 66 വഴി കടന്നു പോകേണ്ടതുമാണ്.

03.03. 2022 തീയതി വൈകുന്നേരം ആറു മണിക്ക് ശേഷം ഉദുമ മുതൽ ബേക്കൽ ജംക്ഷൻ വരെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നു. വടക്കു ഭാഗത്തു നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ടുന്ന വാഹനങ്ങൾ കളനാട് ജംക്ഷൻ നിന്നും കിഴക്ക് ഭാഗത്തേക്കുള്ള പാതയിലൂടെ ചട്ടഞ്ചാൽ വഴി ദേശീയ പാതയിൽ കയറിയും, തെക്കു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പള്ളിക്കര ജംക്ഷൻ വഴി കിഴക്കോട്ടുള്ള പെരിയ റോഡിൽ കൂടി ദേശീയപാതയിൽ പ്രവേശിച്ചു കടന്നു പോകേണ്ടതും ആണ്

No comments