Breaking News

ചങ്ങനാശേരിയിൽ നിന്നും പെരുമ്പടവ്, ബളാൽ വഴി രാജപുരത്തേക്ക് കെ.എസ്ആർടിസി യുടെ സൂപ്പർഫാസ്റ്റ് 17 മുതൽ

വെള്ളരിക്കുണ്ട് : കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിൽ നിന്നും കാസർഗോഡ് ജില്ലയിലെ രാജപുരത്തേക്ക് കെഎസ്.ആർ.ടി.സി ബസ് സർവീസ് തുടങ്ങുന്നു. 17  ന്  രാവിലെ 6 .30  ന് ചങ്ങനാശേരിയിൽ വെച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു സർവീസ് ഉദ്ഘാടനം ചെയ്യും. കണ്ണൂരിൽ നിന്നും തളിപ്പറമ്പിൽ എത്തുന്ന ബസ് മലയോര മേഖലയായ പെരുമ്പടവ് വഴിയാണ് കടന്നു പോവുക. ആദ്യമായാണ് ഇതുവഴി ഇത്തരത്തിൽ ഒരു ദീർഘ ദൂര ബസ് സർവീസ് ആരംഭിക്കുന്നത്. ബസ് ഓരോ പ്രദേശത്തും എത്തുന്ന സമയം  ഇങ്ങനെയാണ്;


ചങ്ങനാശ്ശേരിയിൽ നിന്ന് 


06.45 ചങ്ങനാശ്ശേരി..07.15 കോട്ടയം


07.20 കോട്ടയം..10.50 തൃശൂർ


11.05 തൃശൂർ..14.20 കോഴിക്കോട്


14.40 കോഴിക്കോട്..16.55 കണ്ണൂർ


17.15കണ്ണൂർ..17.45 തളിപ്പറമ്പ് (NH) ( പെരുമ്പടവ് /ചെറുപാറ വഴി)


19.15 ചെറുപുഴ..20.15 രാജപുരം (ചിറ്റാരിക്കൽ, ബീമനടി, ബളാൽ)


രാജപുരത്ത് നിന്ന്


05.45 രാജപുരം..06.45 ചെറുപുഴ (ബളാൽ, വെള്ളരിക്കുണ്ട്,ബീമനടി, ചിറ്റാരിക്കൽ )


06.45 ചെറുപുഴ..08.45 കണ്ണൂർ (ചെറുപാറ, പെരുമ്പടവ്, തളിപ്പറമ്പ് )


08.55 കണ്ണൂർ..11.10 കോഴിക്കോട് (NH)


11.35 കോഴിക്കോട്..14.50 തൃശൂർ (NH)


15.10 തൃശൂർ..18.25 കോട്ടയം (മൂവാറ്റുപുഴ, ഏറ്റുമാനൂർ )


18.30 കോട്ടയം..19.00 ചങ്ങനാശ്ശേരി. 

No comments