Breaking News

'ഭീമനടി-വെള്ളരിക്കുണ്ട്, ഭീമനടി-ചിറ്റാരിക്കാൽ റോഡുകൾ എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കണം': കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭീമനടി യൂണിറ്റ് വാർഷിക പൊതുയോഗം


ഭീമനടി: ഭീമനടി വെള്ളരിക്കുണ്ട് റോഡും, ഭീമനടി ചിറ്റാരിക്കാൽ റോഡും എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭീമനടി യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ നിർമ്മാണം ആരംഭിച്ചെങ്കിലും ഇഴഞ്ഞു നീങ്ങുകയാണ് നിർമ്മാണം മഴക്കാലത്തിന് മുൻപ് ടാറിംഗ് നടത്തിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡൻ്റ് കെ.അഹമ്മദ് ഷെരീഫ് യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് തോമസ് കാനാട്ട് അധ്യക്ഷം വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി , ജില്ലാ സെക്രട്ടറിമാരായ പി.മുരളീധരൻ ,ശീഖാബ് ഉസ്മാൻ ,മേഖല പ്രസിഡൻ്റ് കെ.കേശവൻ നമ്പീശൻ ,വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ലൗലി വർഗ്ഗീസ് പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഡാജി ഓടയ്ക്കൽ സ്വാഗതവും ട്രഷറർ എം.ഡി. വർഗ്ഗീസ് നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി തോമസ് കാനാട്ട് (പ്രസിഡൻ്റ്) ഡാജി ഓടയ്ക്കൽ (ജനറൽ സെക്രട്ടറി) എം.ഡി. വർഗ്ഗീസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

No comments