Breaking News

ചെന്നടുക്കം എ.കെ.ജി ക്ലബ്ബ് നടത്തിയ ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച തുക ചികിത്സാ സഹായത്തിനായി കൈമാറി


ഭീമനടി: ചെന്നടുക്കം. ജീരകപ്പാറയിലെ ഓട്ടോ ഡ്രൈവർ ബെന്നിയുടെ ഭാര്യക്ക് ചികിത്സക്കായി ചെന്നടുക്കം എ.കെ.ജി ക്ലബ്ബിന്റ നേതൃത്വത്തിൽ നടത്തിയ ബിരിയാണി ചലഞ്ചിലൂടെ കിട്ടിയ തുക കൈമാറി. ക്ലബ്ബിൻ്റെ മുതിർന്ന മെമ്പറും രക്ഷാധികാരിയുമായഎം. കുഞ്ഞികൃഷ്ണൻ തുക കൈമാറി. യോഗത്തിൽ ക്ലബ്‌ പ്രസിഡന്റ് പി. തമ്പാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.കെ. രാജേഷ്‌ സ്വാഗതം പറഞ്ഞു. സിപിഎം ഭീമനടി ലോക്കൽ കമ്മിറ്റി മെമ്പർ പി.വി തമ്പാൻ,ബ്രാഞ്ച് സെക്രട്ടറി സുനിൽ കുമാർ, വാർഡ് മെമ്പർ അഖില സി.വി എന്നിവർ സംസാരിച്ചു. 65000രൂപ യാണ് കൈമാറിയത്.

No comments